Search
Close this search box.

സൗദിയിൽ റമദാൻ സമയത്തെ സ്‌കൂൾ സമയം പ്രഖ്യപിച്ചു

school

റിയാദ് – വിശുദ്ധ റമദാൻ സമയത്ത് സ്‌കൂളുകൾ ആരംഭിക്കുന്നത് രാവിലെ ഒമ്പതു മുതലായിരിക്കുമെന്ന് റിയാദ്, ജിദ്ദ വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചു. അതേസമയം സ്‌കൂളുകളിൽ വേനൽക്കാല പ്രവൃത്തി സമയം ശവ്വാൽ ആറു മുതൽ ആരംഭിക്കും. ശൈത്യകാല പ്രവൃത്തി സമയം ശഅ്ബാൻ മാസത്തോടെ അവസാനിക്കും.

റമദാൻ ഒന്നു (മാർച്ച് 23) മുതൽ റമദാൻ 22 (ഏപ്രിൽ 13) വരെ രാവിലെ ഒമ്പതിനാണ് സ്‌കൂളുകൾ ആരംഭിക്കുക. പെരുന്നാൾ അവധി പൂർത്തിയായി സ്‌കൂളുകൾ വീണ്ടും തുറക്കുന്ന ശവ്വാൽ ആറിന് (ഏപ്രിൽ 26) വേനൽക്കാല പ്രവൃത്തി സമയം ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ദുൽഹജ് നാലു (ജൂൺ 22) വരെ വേനൽക്കാല പ്രവൃത്തി സമയം തുടരും. വേനൽക്കാല പ്രവൃത്തി സമയം പ്രാബല്യത്തിലുള്ള കാലത്ത് രാവിലെ 6.15 ന് അസംബ്ലിയും 6.30 ആദ്യ പിരീയഡും ആരംഭിക്കും. റിയാദിലെ സ്‌കൂളുകളിൽ ശൈത്യകാല പ്രവൃത്തി സമയം 2022 ഒക്‌ടോബർ 30 മുതൽ 2023 മാർച്ച് 22 വരെയാണ്. ഇക്കാലത്ത് അസംബ്ലി 6.45 നും ആദ്യ പിരീയഡ് 7.00 നും ആണ് ആരംഭിക്കുന്നത്. റമദാനിൽ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ ജീവനക്കാർക്ക് രാവിലെ പത്തു മുതൽ വൈകീട്ട് മൂന്നു വരെയാണ് ഡ്യൂട്ടി സമയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!