Search
Close this search box.

റിയാദ് ബസില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടമൊരുക്കും

riyadh bus

റിയാദ്- ഞായറാഴ്ച സര്‍വീസ് ആരംഭിച്ച റിയാദ് ബസ് സര്‍വീസില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടമുണ്ടാകും. അതോടൊപ്പം ചില പ്രത്യേക വിഭാഗക്കാര്‍ക്ക് പകുതി ചാര്‍ജ് നല്‍കാവുന്ന കണ്‍സെഷന്‍ കാര്‍ഡും അനുവദിക്കും. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അറുപതും അതിന് മുകളിലും പ്രായമുള്ളവര്‍ക്കും രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ സൈനികരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുമാണ് കണ്‍സെഷന്‍ കാര്‍ഡ് നല്‍കുന്നത്. ആനുകൂല്യം ലഭിക്കണമെങ്കില്‍ അര്‍ഹത തെളിയിക്കണമെന്നുണ്ട്.

അലി ബിന്‍ അബീതാലിബ് റോഡിലെ റിയാദ് ബസ് ഓഫീസില്‍ രേഖകള്‍ സമര്‍പ്പിച്ചാണ് കണ്‍സെഷന്‍ കാര്‍ഡ് എടുക്കേണ്ടത്. രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെ എല്ലാ ദിവസവും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം വളര്‍ത്തുമൃഗങ്ങളുമായി ബസില്‍ കയറാന്‍ അനുവദിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!