ഉംറക്ക് എത്തുന്നവർ ഫോട്ടോ എടുക്കുന്നതിന് എതിരെ മുന്നറിയിപ്പ്

umrah

മക്ക-ഇരു ഹറമുകളുടെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ തീർത്ഥാടകർക്ക് ഉത്തരവാദിത്വമുണ്ടെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാതെ മൊബൈലിൽ ചിത്രങ്ങളും വീഡിയോയും എടുക്കരുതെന്നും ഹജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആരാധനയുടെ ഭാഗമായുള്ള കർമ്മങ്ങൾക്കിടെ ചിത്രങ്ങൾ എടുക്കുന്നത് ജനത്തിരക്ക് കൂട്ടുന്നതിന് കാരണമാകും. മറ്റുള്ളവരെ അവരുടെ അനുമതിയില്ലാതെ ചിത്രമെടുക്കരുതെന്നും മന്ത്രാലയം തീർത്ഥാടകരോട് ആവശ്യപ്പെട്ടു.

സൽക്കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന പുണ്യറമദാനിൽ ആത്മീയവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ വിശ്വാസി ലക്ഷങ്ങളാണ് മക്ക മസ്ജിദുൽ ഹറമിലും മദീന മസ്ജിദുന്നബവിയിലും എത്തുന്നത്. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും എത്തിയ തീർഥാടകർക്കു പുറമെ, മക്ക, മദീന നിവാസികളും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഇരു ഹറമുകളിലുണ്ട്. പ്രധാന കവാടങ്ങളിലും മതാഫിലും ഹറം മുറ്റങ്ങളിലെ വഴികളിലും മാർഗ തടസ്സം സൃഷ്ടിക്കുന്ന നിലക്ക് ആൾക്കൂട്ടങ്ങൾ തടിച്ചുകൂടുന്നത് ഹറംകാര്യ വകുപ്പ് ജീവനക്കാരും സുരക്ഷാ വകുപ്പുകളും തടയുന്നുണ്ട്. എവിടെയും അനിയന്ത്രിതമായ തിക്കുംതിരക്കും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!