മക്ക – വിശുദ്ധ ഹറമിന്റെ കവാടങ്ങള്‍ക്കു പിന്നില്‍ തീര്‍ഥാടകര്‍ വ്യക്തിപരമായ വസ്തുക്കള്‍ സൂക്ഷിക്കരുതെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ലഗേജുകളില്ലാതെ എളുപ്പത്തിലും ആശ്വാസകരമായും ആരാധനകളില്‍ മുഴുകുക എന്ന ശീര്‍ഷകത്തില്‍ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദേശം ഹജ്, ഉംറ മന്ത്രാലയം പ്രചരിപ്പിച്ചിരിക്കുന്നത്. ഉംറ കര്‍മം നിര്‍വഹിക്കുന്ന സഹോദരാ, ലഗേജുകള്‍ കുറക്കുക, വ്യക്തിപരമായ വസ്തുക്കള്‍ ഹറം കവാടങ്ങള്‍ക്കു പിന്നില്‍ സൂക്ഷികാത്തിരിക്കൂ എന്നാണ് സന്ദേശത്തില്‍ ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
