Search
Close this search box.

ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു

besh

ജിസാൻ – ജിസാൻ പ്രവിശ്യയിലെ ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ അടച്ചു. വൻജല ശേഖരം ഒഴുക്കിവിടാൻ 465 മണിക്കൂർ തുറന്ന ശേഷമാണ് ഷട്ടറുകൾ അടച്ചത്. ദക്ഷിണ സൗദിയിൽ പെയ്ത കനത്ത മഴയ്ക്കിടെ ബേശ് അണക്കെട്ടിന്റെ സംഭരണ പ്രദേശത്ത് റെക്കോർഡ് മഴവെള്ളം ഒലിച്ചെത്തിയിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് മാർച്ച് 15 ന് പുലർച്ചെ പന്ത്രണ്ടു മണിക്കാണ് ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്.

തുടർച്ചയായി 465 മണിക്കൂർ ഷട്ടറുകൾ തുറന്നിട്ടു. ഇക്കാലയളവിൽ 4,35,32,820 ഘനമീറ്റർ ജലമാണ് അണക്കെട്ടിൽ നിന്ന് തുറന്നുവിട്ടത്. ബേശ് താഴ്‌വര കടന്നുപോകുന്ന പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലെ കിണറുകളിൽ ജലവിതാനം ഉയർത്താനും ഭൂഗർഭജല തോത് ഉയർത്താനും ഇത് സഹായിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!