ഉംറ തീർത്ഥാടകർക്ക് സൗജന്യ പൊതുഗതാഗത സേവനം ഏർപ്പെടുത്തി

free transport

ജിദ്ദ – ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ (കെഐഎ) ഉംറ തീർഥാടകരെ സൗജന്യമായി കൊണ്ടുപോകുന്നതിന് ജനറൽ സിൻഡിക്കേറ്റ് ഓഫ് കാർസ് (ജിഎസ്‌സി) പൊതുഗതാഗത സേവനം ഏർപ്പെടുത്തി. തീർത്ഥാടകർക്ക് ആദ്യം ബസിൽ ബോർഡിംഗ് പാസ് ലഭിക്കണം, ശേഷം അവരെ പാർക്കിംഗിലേക്കും പിന്നീട് മക്കയിലെ ഗ്രാൻഡ് മസ്ജിദിലേക്കും കൊണ്ടുപോകും.

റമദാനിലെ യാത്രകളുടെ എണ്ണം വിമാനത്താവളത്തിൽ നിന്ന് ഗ്രാൻഡ് മോസ്‌കിലേക്കുള്ള തുടർച്ചയായ 13 ഫ്രീക്വൻസി ട്രിപ്പുകളിലെത്തിയതായി ജിഎസ്‌സി ജനറൽ ഡയറക്ടർ ഒസാമ സംകാരി പറഞ്ഞു. എല്ലാ ദിവസവും രാവിലെ 10:00 മുതൽ രാത്രി 10:00 വരെ ഓരോ മണിക്കൂറിടവിട്ടും യാത്രകൾ ആരംഭിക്കുമെന്നും രാവിലെ 11:00 മുതൽ രാത്രി 11:00 വരെ മക്കയിൽ നിന്ന് പുറപ്പെടുന്ന 12 ട്രിപ്പുകളും ഉണ്ടാകുമെന്നും സംകാരി വ്യക്തമാക്കി.

വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്കും തഹജ്ജുദിന്റെ സമയത്തിനും അനുസൃതമായി ബസുകളുടെ ട്രിപ്പുകൾ പുറപ്പെടുന്ന സമയം ഭേദഗതി ചെയ്യുന്നതിനൊപ്പം റമദാനിലെ അവസാന 10 ദിവസത്തെ ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് സാംകാരി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!