ജിദ്ദയിലെ 900 വർഷം പഴക്കമുള്ള അബു ഇൻബെ മസ്ജിദ് നവീകരിക്കുന്നു

abu inbeh

റിയാദ് – ഹിജ്റ 544-ന് മുമ്പ് നിർമ്മിച്ചതായി കരുതപ്പെടുന്ന ജിദ്ദയിലെ അബു ഇൻബെ മസ്ജിദ് നവീകരിക്കുന്നു. നവീകരണത്തിലൂടെ 900 വർഷത്തിലേറെ പഴക്കമുള്ള നഗര പൈതൃകം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഇസ്‌ലാമിക നാഗരികതയെ ശക്തിപ്പെടുത്താനും അതിന്റെ മാനുഷികവും സാംസ്‌കാരികവും ബൗദ്ധികവുമായ ചുറ്റുപാടുകളെ രൂപപ്പെടുത്തുന്നതിൽ ചരിത്രപരവും സാമൂഹികവുമായ സ്വാധീനം ചെലുത്തിയ സൈറ്റുകൾക്ക് ജീവൻ പുനഃസ്ഥാപിക്കുന്നതിനും ചരിത്രപരമായ പള്ളികളുടെ മതപരവും സാംസ്‌കാരികവും സാമൂഹികവുമായ പങ്ക് പുനരുജ്ജീവിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മസ്ജിദിന്റെ മുൻഭാഗങ്ങൾ വികസിപ്പിച്ച് പടിഞ്ഞാറൻ മേഖലയിലെ വാസ്തുവിദ്യാ ശൈലിയിൽ അബു ഇൻബെ മസ്ജിദ് പുനഃസ്ഥാപിക്കുന്നതാണ് പദ്ധതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!