സൗദിയിൽ അനധികൃത പണം കൈമാറ്റവും തട്ടിപ്പും നടത്തിയ നിരവധി പേർ അറസ്റ്റിൽ

arrested

റിയാദ്- സൗദിയിൽ അനധികൃത പണം കൈമാറ്റവും തട്ടിപ്പും നടത്തിയ കേസിൽ വിദേശികളടക്കം നിരവധി പേർ അറസ്റ്റിൽ. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് പണം കൈമാറ്റ, തട്ടിപ്പ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി സൗദി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. എയർപോർട്ടിലൂടെ എട്ടു സ്വർണ ബിസ്‌ക്കറ്റുകൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശിയെ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചും അറസ്റ്റ് ചെയ്തു.

എൻഫോഴ്‌സ്‌മെന്റ് കോടതി അക്കൗണ്ടിൽ നിന്ന് 88,41,000 റിയാൽ തട്ടിയെടുത്ത മറ്റൊരു വിദേശിയെയും അറസ്റ്റ് ചെയ്തു. എൻഫോഴ്‌സ്‌മെന്റ് കോടതി ഇഷ്യു ചെയ്ത ചെക്കുകളിൽ കൃത്രിമം കാണിച്ച് സൗദി പൗരനും മറ്റു രണ്ടു വിദേശികൾക്കും മുഖ്യപ്രതിയായ വിദേശി കൈമാറുകയായിരുന്നു. ചെക്കുകൾ മാറി നേടിയ തുകയിൽ നിശ്ചിത അനുപാതം പിന്നീട് എല്ലാവരും വീതിച്ചെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതികളായ സൗദി പൗരനെയും വിദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം മറ്റൊരു സംഭവത്തിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള പ്രൊഫഷൻ മാറ്റം, ഫൈനൽ എക്‌സിറ്റ് റദ്ദാക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകിയതിനു പകരം 66 ലക്ഷം റിയാൽ അനധികൃതമായി കൈപ്പറ്റിയ വിദേശിയെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!