പെരുന്നാൾ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി

king

ജിദ്ദ – ലോകത്തിന് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ഈ റമദാൻ മാസത്തിൽ സുഖമായി ഉംറ നടത്താൻ ദശലക്ഷക്കണക്കിന് തീർഥാടകർക്ക് കഴിഞ്ഞത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഈദ് അൽ ഫിത്തറിന്റെ തലേന്ന് നിരവധി രാജാക്കന്മാർക്കും രാഷ്ട്രത്തലവൻമാർക്കും മുസ്ലീം രാജ്യങ്ങളിലെ നേതാക്കൾക്കും ആശംസകൾ അറിയിച്ചു.

ഈ മഹത്തായ സന്ദർഭം മുസ്‌ലിം ലോകത്തിന് കൂടുതൽ പുരോഗതിയും അനുഗ്രഹവും നൽകുമെന്ന് അവർ ആശംസിച്ചു. മുസ്ലീം ഭരണാധികാരികളിൽ നിന്നും നേതാക്കളിൽ നിന്നും സമാനമായ നിരവധി സന്ദേശങ്ങൾ രാജാവിനും കിരീടാവകാശിക്കും ലഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!