Search
Close this search box.

രണ്ടു തവണ ഹൃദയ സ്തംഭനമുണ്ടായ തീർത്ഥാടകന്റെ ജീവൻ രക്ഷിച്ച് മക്ക മെഡിക്കൽ ടീം

makkah medical team

മക്ക – ഹൃദയാഘാതമുണ്ടായ ഈജിപ്ഷ്യൻ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ മക്ക മേഖലയിലെ മെഡിക്കൽ ടീമിന് കഴിഞ്ഞു. ശ്വാസതടസ്സം അനുഭവപ്പെട്ട് അദ്ദേഹം ബോധ രഹിതനാവുകയായിരുന്നു. എമർജൻസി ടീമുകൾ വഴി രോഗിയെ ഹറം എമർജൻസി സെന്ററിലേക്ക് മാറ്റിയതായി മക്ക ഹെൽത്ത് കെയർ ക്ലസ്റ്റർ അറിയിച്ചു.

ആംബുലൻസ് സംഘം 12 മിനിറ്റ് നേരം ഹൃദയ പുനരുജ്ജീവനം നടത്താൻ ദ്രുതഗതിയിലുള്ള ഇടപെടൽ നടത്തി. ഹറം എമർജൻസി സെന്ററിൽ എത്തിയ രോഗിക്ക് വീണ്ടും ഹൃദയാഘാതമുണ്ടായി. സംഘം 15 മിനിറ്റോളം കാർഡിയാക് റീസസിറ്റേഷൻ നടത്തുകയും വൈദ്യുതാഘാതം നൽകുകയും ചെയ്തു.

ആവശ്യമായ ക്ലിനിക്കൽ പരിശോധനകളും റേഡിയോളജിയും നടത്തിയതായി ചികിൽസിച്ച മെഡിക്കൽ സംഘം വ്യക്തമാക്കി.
സന്ദർശകർക്കും ഉംറ തീർഥാടകർക്കും സേവനങ്ങൾ നൽകുന്നതിനുള്ള എല്ലാ ആരോഗ്യ സൗകര്യങ്ങളുടെയും സന്നദ്ധത മക്ക ഹെൽത്ത്‌കെയർ ക്ലസ്റ്റർ സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!