കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പ്

childrens safety

റിയാദ്- 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൈക്കിൾ വാടകക്ക് നൽകുന്നതിനെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അപകടകരമായ വിനോദങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം സംഘാടകർ ഏറ്റെടുക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

സുരക്ഷയ്ക്കോ ആരോഗ്യത്തിനോ അപകടമുണ്ടാക്കുന്ന വിനോദ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഊഞ്ഞാലുകളടക്കമുള്ള വിനോദ പ്രവർത്തനങ്ങളിൽ സുരക്ഷ ബെൽറ്റുകൾ ധരിച്ചുവെന്ന് ഉറപ്പു വരുത്തണം. വിനോദ പരിപാടികളിൽ കുട്ടികളുടെ പ്രായവും കഴിവും അനുസരിച്ച് മാത്രമേ പങ്കെടുപ്പിക്കാവൂ.

ഓരോ വിനോദ പരിപാടികൾക്കും പങ്കെടുക്കേണ്ട കുട്ടികളുടെ പ്രായം, സുരക്ഷ മുൻകരുതൽ, കുട്ടികളുടെ എണ്ണം സംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കണം. കുട്ടികൾക്ക് വാടകക്ക് നൽകുന്ന സൈക്കിളുകൾ 12 വയസ്സിന് താഴെയുള്ളവർക്ക് നൽകരുത്. അങ്ങനെ നൽകിയാൽ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അപകടങ്ങൾക്ക് വാടകയ്ക്ക് നൽകുന്നവർക്ക് ഉത്തരവാദിത്തമുണ്ടാകും. 12 വയസ്സിന് താഴെയുള്ള കുട്ടികൾ പൊതുവഴിയിൽ സൈക്കിളുകൾ ഓടിക്കാൻ പാടില്ല. അത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കുട്ടിയുടെ രക്ഷിതാവ് ഉത്തരവാദിയായിരിക്കും. സൈക്കിളിന്റെ വശങ്ങളിൽ അധിക ചക്രങ്ങൾ, ഹെൽമറ്റുകൾ, കാൽമുട്ട്, കൈമുട്ട് സംരക്ഷണം തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ കുട്ടികൾ ഉപയോഗിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!