Search
Close this search box.

ഹജ്ജിന് മുമ്പ് തീർത്ഥാടകർ നിർബന്ധമായും എടുക്കേണ്ട വാക്സിനുകളിൽ വ്യക്തത വരുത്തി മന്ത്രാലയം

hajj

റിയാദ് – ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്നതിന് മുമ്പ് തീർത്ഥാടകർ നിർബന്ധമായും എടുക്കേണ്ട വാക്സിനുകളിൽ ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തത വരുത്തി. ഹജ്ജിന് മുമ്പ് തീർഥാടകർ കോവിഡ്-19 വാക്‌സിന്റെ എല്ലാ ഡോസുകളും പൂർത്തിയാക്കിയിരിക്കണം. കഴിഞ്ഞ 5 വർഷമായി മെനിംഗോകോക്കൽ വാക്സിൻ എടുക്കാത്തവർ അത് എടുക്കണം, ഈ സീസണിൽ ഇതിനകം എടുത്തിട്ടില്ലെങ്കിൽ സീസണൽ ഫ്ലൂ വാക്സിൻ എടുക്കാനും തീർഥാടകർ ബാധ്യസ്ഥരാണെന്നും മന്ത്രാലയം അറിയിച്ചു.

ഹജ്ജിന് 10 ദിവസം മുമ്പ് വരെ വാക്‌സിനുകൾ തങ്ങളുടെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്നും തീർഥാടകർക്ക് സെഹതി ആപ്പ് വഴി വാക്‌സിനുകൾ എടുക്കാൻ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.

ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതിന് 10 ദിവസം മുമ്പാണ് തീർഥാടകർക്ക് ആവശ്യമായ വാക്സിനുകൾ എടുക്കാനുള്ള സമയപരിധിയെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നൽകാൻ ആവശ്യമായ എല്ലാ വാക്‌സിനുകളും നിർബന്ധമായും എടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തീർത്ഥാടന സേവനങ്ങൾ നൽകുന്ന കമ്പനികളിൽ റിസർവ് ചെയ്ത പാക്കേജുകളുടെ ഫീസ് അടച്ച ആഭ്യന്തര തീർഥാടകർക്ക് മന്ത്രാലയം വെള്ളിയാഴ്ച ഹജ്ജ് പെർമിറ്റ് നൽകിത്തുടങ്ങി.

ആഭ്യന്തര തീർഥാടകർക്കായി അനുവദിച്ച പാക്കേജുകളിൽ സീറ്റുകൾ ലഭ്യമാണെങ്കിൽ ഹജ്ജ് പെർമിറ്റുകൾക്കുള്ള രജിസ്ട്രേഷൻ ജൂൺ 25 ന് തുല്യമായ ദു അൽ-ഹിജ്ജ 7 വരെ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിശ്ചിത തീയതികളിൽ പേയ്‌മെന്റുകൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്നതിനാലോ വിവിധ കാരണങ്ങളാൽ പൗരന്മാരും താമസക്കാരും റിസർവേഷൻ റദ്ദാക്കിയതിന്റെ ഫലമായോ ഒഴിവുകൾ ഉണ്ടാകാം.

സീറ്റുകൾ ലഭ്യമാണെങ്കിൽ, അവരുടെ വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ റിസർവേഷൻ വാഗ്ദാനം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!