മെസ്സി സൗദി ക്ലബ്ബിലേക്കോ?

SAVE_20230509_210314

ജിദ്ദ- അടുത്ത സീസണിൽ അർജന്റീനിയൻ താരം ലയണൽ മെസ്സി സൗദി അറേബ്യൻ ലീഗിൽ കളിക്കുമെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. വൻ തുകക്കാണ് കരാർ ഒപ്പിട്ടതെന്ന് ചർച്ചകളിൽ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ചാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. മെസ്സിയുമായി കരാർ ഒപ്പിട്ടുവെന്നും അടുത്ത സീസണിൽ അദ്ദേഹം സൗദി അറേബ്യയിൽ കളിക്കുമെന്ന് ക്ലബിന്റെയും തന്റെയും പേര് വെളിപ്പെടുത്താതെ ഉറവിടം വ്യക്തമാക്കി.

‘കരാർ അസാധാരണമാണെന്നും വൻ തുകയ്ക്കാണ് കരാർ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഞങ്ങൾ ചില ചെറിയ വിശദാംശങ്ങൾ മാത്രമാണ് നൽകിയതെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരമില്ലാത്ത അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള ക്ലബ്ബായ പി.എസ്.ജിയിൽ ജൂൺ 30വരെ മെസ്സി തുടരും. മെസ്സിയുമായുള്ള കരാർ പി.എസ്.ജി പുതുക്കാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ അത് ഇതിനോടകം തന്നെ ചെയ്യുമായിരുന്നുവെന്നാണ് മെസ്സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

35 കാരനായ മെസ്സിയെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പി.എസ.്ജി കഴിഞ്ഞയാഴ്ച സൗദിയിലേക്കുള്ള അനുമതിയില്ലാത്ത യാത്രയുടെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. അടുത്ത ജൂണിൽ 36 വയസ്സ് തികയുന്ന മെസ്സി, നാല് ചാമ്പ്യൻസ് ലീഗും 10 ലാ ലിഗ കിരീടങ്ങളും നേടിയ ബാഴ്‌സലോണയിലെ മഹത്തായ കാലഘട്ടത്തിന് ശേഷമാണ് പി.എസ്.ജിയിൽ എത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!