ജിദ്ദയിലെ ആശുപത്രികളിൽ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

health minister

ജിദ്ദ – ഉത്തര ജിദ്ദയിലെ മെറ്റേണിറ്റി, ചിൽഡ്രൻ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ സന്ദർശനം നടത്തി. ജിദ്ദ ആരോഗ്യ വകുപ്പ് മേധാവി ഡോ. മിശ്അൽ അൽസയാലിയും ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശനത്തിൽ മന്ത്രിയെ അനുഗമിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗം, ഫാർമസി, ഒ.പി, വാർഡുകൾ, സപ്പോർട്ട് മെഡിക്കൽ സർവീസ് വിഭാഗം, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങൾ എന്നിവ സന്ദർശിച്ച മന്ത്രി രോഗികൾക്ക് നൽകുന്ന സേവനങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തി.

കൂടാതെ മധ്യ ജിദ്ദയിലെ ജിദ്ദ പാർക്ക് ആശുപത്രി, അൽഅന്ദൽസിയ ആശുപത്രി എന്നിവിടങ്ങളിലും മന്ത്രി സന്ദർശനങ്ങൾ നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!