Search
Close this search box.

പുതിയ ബജറ്റ് വിമാന കമ്പനിക്ക് ലൈസൻസ് നൽകാനൊരുങ്ങി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ

budget flight

ജിദ്ദ – സൗദിയിൽ പുതിയ ബജറ്റ് വിമാന കമ്പനിക്ക് ലൈസൻസ് നൽകാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി സർവീസുകൾ നടത്തുന്ന പുതിയ ബജറ്റ് വിമാന കമ്പനി ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരിൽ നിന്ന് അതോറിറ്റി ടെണ്ടറുകൾ ക്ഷണിച്ചു.

കിഴക്കൻ അതിർത്തിയിൽ സൗദിയിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് ദമാം വിമാനത്താവളം. ആധുനികതയും ഇസ്‌ലാമിക വാസ്തുവിദ്യയും സമന്വയിക്കുന്ന രൂപകൽപനയിലാണ് വിമാനത്താവളം നിർമിച്ചത്. എയർപോർട്ടിനു കീഴിലെ സ്ഥലങ്ങളുടെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാണിത്. ദമാം എയർപോർട്ടിനു കീഴിലെ സ്ഥലങ്ങൾക്ക് ആകെ 776 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പ്രതിവർഷം 80 ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ എയർപോർട്ടിന് ശേഷിയുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!