ഹജ്ജിനെത്തുന്നവർ ചില വസ്തുക്കൾ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

hajj

ജിദ്ദ- മക്കയിലേക്ക് ഹജ് തീർത്ഥാടനത്തിനെത്തുന്നവർ ഗുരുവും(കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന ഒരു ഉത്തേജക പദാർത്ഥം) സമാന ഗുണങ്ങളുള്ള വസ്തുക്കളും കൊണ്ടുവരരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വന്തം ആവശ്യത്തിലധികം ഭക്ഷണ പദാർത്ഥങ്ങൾ കൂടെ കൊണ്ടു വരരുതെന്ന് സിവിൽ ഏവിയേഷൻ വകുപ്പ് കർശനം നിർദേശം നൽകി. ഹാജിമാർ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിവിധ എയർലൈൻ കമ്പനികൾക്കും സൗദി സിവിൽ ഏവിയേഷൻ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തു നിന്നെത്തുന്നവരാണ് ഗുരു കൊണ്ടുവരാറുള്ളത്. ലഹരി പദാർത്ഥമായും ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാനുമൊക്കെ ഗുരു ഉപയോഗിക്കാറുണ്ട്. വ്യക്തിഗത ആവശ്യത്തിലധികം അളവിലെത്തുന്ന ഏതൊരു പദാർത്ഥവും കസ്റ്റഡിയിലെടുത്ത് വന്ന വിമാനങ്ങളിൽ തന്നെ തിരിച്ചയക്കുകയോ പിടിച്ചെടുത്ത് നശിപ്പിക്കുകയോ ചെയ്യുമെന്ന് ഏവിയേഷൻ വകുപ്പ് മുന്നറിയിപ്പു നൽകി.

ലഹരി പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നതിനു പുറമെ ഗുരുവിന്റെ ഉപയോഗത്തിന് ഉപദ്രവകരമായ പാർശ്വഫലങ്ങളുണ്ടെന്നും പറയപ്പെടുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!