സൗദിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ രാജ്യത്തിനു പുറത്ത് ഓടിക്കുന്നതിനുള്ള നിബന്ധനകൾ 

IMG-20230522-WA0018

റിയാദ്- സൗദിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ രാജ്യത്തിനു പുറത്ത് ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മത പത്രം നൽകാനുള്ള നിബന്ധനകളിൽ വ്യക്തത വരുത്തി ട്രാഫിക് ട്രാഫിക് ഡയറക്ടറേറ്റ്. വാഹനത്തിന്റെ (ഇസ്തിമാറ) പെർമിറ്റും ഇൻഷുറൻസും കാലാവധിയുള്ളതായിരിക്കണം. വാഹന ഉടമയുടെയും സമ്മതപത്രം നൽകുന്നയാളിന്റെയും പേരിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കാൻ ഇല്ലാതിരിക്കുക, സമ്മതപത്രം നൽകുന്ന വ്യക്തിക്ക് കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുക എന്നിവയാണ് മറ്റ് നിബന്ധകൾ. ഇതനുസരിച്ച് രാജ്യത്തെ പൗരന്മാർക്കും താമസ വിസയിലുള്ളവർക്കും തങ്ങളുടെ വാഹനങ്ങൾ ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മതം പത്രം നൽകാവുന്നതാണ്. രാജ്യത്തിനു പുറത്തേക്കുള്ള സമ്മതപത്രത്തിന്റെ കാലാവധി ആറു മാസത്തിൽ കവിയാൻ പാടില്ലെന്നതും രണ്ടു പേരുടെയും പേരിൽ സുരക്ഷാ നിരീക്ഷണങ്ങളോ ട്രാഫിക് ലംഘനങ്ങളോ ഉണ്ടായിരിക്കാൻ പാടില്ലെന്നതും നിബന്ധനകളിൽ പെട്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!