ഇന്ത്യയിൽ നിന്നെത്തിയ ആദ്യ ഹജ് സംഘത്തിന് മദീന ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി

first hajj goup

മദീന- ഇന്ത്യയിൽ നിന്നെത്തിയ ആദ്യ ഹജ് സംഘത്തിന് മദീന ഇന്റർനാഷണൽ എയർപോർട്ടിൽ ആർ.എസ്.സി ഹജ് വളണ്ടിയർമാർ സ്വീകരണം നൽകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ന് കൊൽക്കത്തയിൽ നിന്നെത്തിയ ആദ്യ ഹജ് സംഘത്തിനാണ് ആർ.എസ്.സി ഹജ് വളണ്ടിയർ കോർ ടീം മധുരം നൽകിയും സമ്മാനം നൽകിയും വരവേറ്റത്.

ഇരു ഹറമുകൾ കേന്ദ്രീകരിച്ച് മക്കയിലും മദീനയിലും എയർപോർട്ട് കേന്ദ്രീകരിച്ച് ജിദ്ദയിലും ഹാജിമാരെ സ്വീകരിക്കാനും വേണ്ട സേവനങ്ങൾ ചെയ്യാനും പ്രത്യേകം പരിശീലനം ലഭിച്ച രണ്ടായിരത്തോളം ഹജ്ജ് വളണ്ടിയർ സംഘത്തെയാണ് ഹജ് വളണ്ടിയർ കോർ എന്ന പേരിൽ രിസാല സ്റ്റഡി സർക്കിൾ സജ്ജമാക്കിയിട്ടുള്ളത്. തീർഥാടകർക്കാവശ്യമായ സഹായങ്ങൾ നൽകുക, വഴി തെറ്റിയവരെ അവരുടെ ഇടങ്ങളിൽ എത്തിക്കുക, അവശ്യ സാധനങ്ങൾ വിതരണം ചെയ്യുക, ഹജ് ദിനങ്ങളിൽ ഹാജിമാർക്കൊപ്പം കർമങ്ങളിൽ സഹായിക്കുക, അവശർക്ക് ആവശ്യമായ ചികിത്സാ സഹായമെത്തിക്കുക തുടങ്ങി ആവശ്യമായ എല്ലാ സേവനങ്ങൾക്കും വളണ്ടിയർ സംഘം നേതൃത്വം നൽകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!