മക്ക: സൗദി അറേബ്യയിലെത്തിയത് 2.4 ലക്ഷത്തിലേറെ ഹജ് തീർഥാടകരെന്ന് കണക്കുകൾ. ഇതിൽ 36,644 ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. ബംഗ്ലാദേശ്, ഇന്തൊനീഷ്യ, ചൈന, ഇറാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഹജ്ജിനായി സൗദിയിലെത്തുന്നുണ്ട്. അതേസമയം, കടുത്ത ചൂടിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഹജ്ജ് തീർഥാടകരോട് അഭ്യർത്ഥിച്ചു.
കേരളത്തിൽ നിന്ന് വനിതാ ഹജ് തീർഥാടകർക്കു മാത്രമുള്ള 5 വിമാനങ്ങളാണ് കഴിഞ്ഞ ദിവസം പുറപ്പെട്ടത്. വനിതകൾക്കു മാത്രമായി 12 വിമാനങ്ങളാണ് ഈ വർഷം ഹജ് സർവീസ് നടത്തുന്നത്.