ജിസാന്‍ – ജിസാന്‍ പ്രവിശ്യ നീതിന്യായ മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ അല്‍ആരിദയില്‍ അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നീതിന്യായ മന്ത്രാലയ ശാഖ സുരക്ഷാ വിഭാഗം മേധാവിയാണ് മരിച്ചവരില്‍ ഒരാള്‍ . റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.