റിയാദ്: 20 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ എയർബസുമായി കരാറിലെത്തി സൗദി എയർലൈൻസ്. ഇതിൽ 10 വിമാനങ്ങൾ സൗദിയുടെ ബജറ്റ് എയർലൈനായ ഫ്‌ലൈ അദീലിന് നൽകും. 2027 മുതൽ വിമാനങ്ങൾ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ഫ്രാൻസിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചത്.
എയർബസിന്റെ ഏറ്റവും പുതിയ മോഡൽ A330 നിയോ വിമാനങ്ങൾ വാങ്ങാനാണ് കരാർ. 2029ന് മുന്നോടിയായി മുഴുവൻ വിമാനങ്ങളും സൗദിയിലെത്തും. നിലവിൽ 194 വിമാനങ്ങളാണ് സൗദി എയർലൈൻസിനുള്ളത്.
കഴിഞ്ഞ വർഷം 105 വിമാനങ്ങൾ എയർബസുമായി കരാറിൽ എത്തിയിരുന്നു. അതായത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 300 ലേറെ വിമാനങ്ങളായി വർധിക്കും. പുതുതായി വാങ്ങുന്ന വിമാനങ്ങൾ ദീർഘദൂര യാത്ര, മികച്ച ഇന്ധനക്ഷമത എന്നിവകൊണ്ട് പ്രസിദ്ധമാണ്. നിശബ്ദമായ ക്യാബിൻ, മികച്ച ഡിസൈൻ എന്നിവയാണ് A330 നിയോ വിമാനങ്ങളുടെ പ്രത്യേകത.