സൗദിയുടെ അഭിമാനം: ബഹിരാകാശ യാത്രികർ മടങ്ങിയെത്തി; വിമാനത്താവളത്തിൽ സ്വീകരണം

saudi astranauts

സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവി, അലി അല്‍ഖര്‍നി, മര്‍യം ഫിര്‍ദൗസ്, അലി അല്‍ഗാംദി എന്നിവര്‍ക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വീകരണം. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ആദ്യമായി സ്വദേശത്ത് തിരിച്ചെത്തിയ റയാന ബര്‍നാവിയെയും അലി അല്‍ഖര്‍നിയെയും മര്‍യം ഫിര്‍ദൗസിനെയും അലി അല്‍ഗാംദിയെയും കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മന്ത്രിയും സൗദി സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ, സൗദി സംയുക്ത സേനാ മേധാവി ജനറല്‍ ഫയാദ് അല്‍റുവൈലി, കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രസിഡന്റ് ഡോ. മുനീര്‍ അല്‍ദസൂഖി, സൗദി സ്‌പേസ് ഏജന്‍സി വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍തമീമി, കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ സി.ഇ.ഒ ഡോ. മാജിദ് അല്‍ഫയാദ് എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു. ബഹിരാകാശ സഞ്ചാരികളെ സ്വീകരിക്കാന്‍ ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!