മദീന- ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം മദീനയിൽ ഖബറടക്കി. തെലങ്കാന സ്വദേശി മുഹമ്മദ് ഹുസൈൻ മുസ്തഫ (55) യുടെ മൃതദേഹമാണ് ഇന്നലെ മദീനയിലെ അൽ ഹംന എന്ന സ്ഥലത്ത് ഖബറടക്കിയത്. മുഹമ്മദ് ഹുസൈൻ മുസ്തഫ 30 വർഷത്തോളം നാടുമായി ഒരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു. മദീനയിലേക്ക് എത്തും മുമ്പ് അൽഹംന എന്ന സ്ഥലത്തെ ഒരു ആടുമേക്കൽ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് മരണം സംഭവിച്ചത്.
