ജിദ്ദ – സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവ് തുർക്കി ബിൻ മുഹമ്മദ് ബിൻ സൗദ് അൽകബീർ അൽസൗദ് രാജകുമാരൻ അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു. ഇന്ന് വൈകീട്ട് അസർ നമസ്‌കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്ത് ഖബറടക്കും.
