റിയാദ് – കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) സ്ഥാപിതമായി 8 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള 92 രാജ്യങ്ങളിലായി 2,473-ലധികം മാനുഷിക, ദുരിതാശ്വാസ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. 6 ബില്യൺ ഡോളറിലധികം വരുന്ന സഹായങ്ങൾ നല്കാൻ ഈക്കാലയളവിൽ KSrelief ന് കഴിഞ്ഞു.
അതേസമയം അന്താരാഷ്ട്ര തലത്തിൽ മാനുഷിക പ്രവർത്തന മേഖലയിൽ സൗദി അറേബ്യയെ മുൻനിരക്കാരായാണ് ഇപ്പോൾ കണക്കാക്കുന്നത്. 2015 മെയ് 13 നാണ് KSrelief സൽമാൻ രാജാവിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായത്.







