സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ പരിക്ക് ; നാട്ടിൽ ചികിത്സയിലിരുന്ന പ്രവാസി നിര്യാതനായി

obituary

ജിദ്ദ- ജിദ്ദയിലെ പ്രവാസിയും ബിസിനസുകാരനുമായ മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി മഹല്ലിൽ മൻസൂർ നാട്ടിൽ നിര്യാതനായി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജിദ്ദയിൽ സ്വിമിംഗ് പൂളിൽ കുളിക്കുന്നതിനിടെ പരിക്കേറ്റ് നാട്ടിൽ ചികിത്സയിലായിരുന്നു. ഷറഫിയയെല ഫ്‌ളോറ, മെൻസ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങൾ മൻസൂറിന്റെതായിരുന്നു. ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനും ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു മൻസൂർ.

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി സ്വദേശിയാണ്. ഹുസൈന്‍ പള്ളിപ്പറമ്പന്‍- റാബിയ ദമ്പതികളുടെ മകനാണ്. ഭാര്യ മുസൈന. മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുന്നാസിര്‍, ബുഷ്‌റ, നിഷാബി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!