സൗദി അറേബ്യയില്‍ മലയാളികളടക്കമുള്ള വിദേശികള്‍ ജോലി ചെയ്യുന്ന മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് മാനേജര്‍, സ്റ്റോര്‍ കീപര്‍, സെക്രട്ടറി തുടങ്ങിയ 21 പ്രൊഫഷനുകളില്‍ നാളെ മുതല്‍ സൗദി വത്കരണം നടപ്പാക്കും. കഴിഞ്ഞ സെപ്തംബറില്‍ ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം പ്രഖ്യാപനം നടത്തുകയും ഇത്തരം പ്രൊഫഷനുകളിലുള്ളവരെ മറ്റ് തസ്തികകളിലേക്ക് മാറ്റുന്നതിന് ആറു മാസം സമയപരിധി നല്‍കുകയും ചെയ്തിരുന്നു.
സപ്പോര്‍ട്ടിംഗ് അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ ട്രാന്‍സ്‌ലേറ്റര്‍, സ്‌പോട്ട് ട്രാന്‍സ്‌ലേറ്റര്‍, ലാംഗ്വേജ് സ്‌പെഷ്യലിസ്റ്റ്, സ്റ്റോര്‍ കീപര്‍, സെക്രട്ടറി, സെക്രട്ടറി ആന്റ് ഷോര്‍ട്ട് ഹാന്‍ഡ് റൈറ്റര്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി, ഡാറ്റാ എന്‍ട്രി ക്ലര്‍ക്ക് എന്നീ എട്ടും മാര്‍ക്കറ്റിംഗ് മേഖലയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് സെയില്‍സ് എക്‌സ്‌പേര്‍ട്ട്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് റിസര്‍ച്ച് ആന്റ് ബിസിനസ് ഇന്‍ഫര്‍മേഷന്‍ മാനേജര്‍, ഫോട്ടോഗ്രാഫി സ്‌പെഷ്യലിസ്റ്റ്, അഡ്വര്‍ടൈസ്‌മെന്റ് മാനേജര്‍, അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിഷിംഗ് എഡിറ്റര്‍, അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിസിറ്റി ഏജന്റ്, അഡ്വര്‍ടൈസിംഗ് ഡിസൈനര്‍, കൊമേഴ്‌സ്യല്‍ അഡ്വര്‍ടൈസ്‌മെന്റ് ഫോട്ടോഗ്രാഫര്‍, കൊമേഴ്‌സ്യല്‍ അഡ്വര്‍ടൈസിംഗ് ആര്‍ടിസ്റ്റ്, അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിക് റിലേഷന്‍സ് മാനേജര്‍, അഡ്വര്‍ടൈസിംഗ് മാനേജര്‍ എന്നീ 13 ഉം പ്രൊഫഷനുകളിലാണ് സൗദിവത്കരണം നിശ്ചയിച്ചിരിക്കുന്നത്. നാലു പേരുള്ള ചെറുകിട കമ്പനികളെ ഈ വ്യവസ്ഥ ബാധിക്കില്ല. അഞ്ചും അതിലധികവും ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ ഈ പ്രൊഫഷനുകളില്‍ 30 ശതമാനമാണ് സൗദിവത്കരണം നിര്‍ബന്ധമുള്ളത്.