അന്താരാഷ്ട്ര ഒപറ ഫെസ്റ്റിവൽ സമാപിച്ചു

opera festival

റിയാദ്- അന്താരാഷ്ട്ര ഒപറ ഫെസ്റ്റിവൽ സമാപിച്ചു. പ്രിൻസ് നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാലയിലെ റെഡ് തിയേറ്ററിൽ സൗദി മ്യൂസിക് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഓപറ കലാകാരന്മാർ നിരവധി തത്സമയ പ്രകടനങ്ങളും വിവിധ ഓപറ ശബ്ദങ്ങളും അവതരിപ്പിച്ചു. തിയേറ്ററിന് ചുറ്റും സ്ഥാപിച്ച സ്‌ക്രീനുകളിൽ ഓപറയുടെ ഉത്ഭവം, ചരിത്രം, തിയേറ്ററുകൾ, ശബ്ദങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഓപറയുടെ ഐക്കണിക് മോഡലുകൾ ഉൾപ്പെടുന്ന ഫ്രാങ്കോ സെഫിറെല്ലി എക്‌സിബിഷൻ ആകർഷകമായിരുന്നു. ഓപറ പ്രകടനങ്ങളിലെ പ്രശസ്തമായ വ്യത്യസ്തമായ അലങ്കാരങ്ങളും വസ്ത്രങ്ങളും ക്ലാസിക് ശൈലിയിൽ രൂപകൽപന ചെയ്ത ഫോട്ടോഗ്രഫി കോർണറും ഈ എക്‌സിബിഷനിൽ സജ്ജീകരിച്ചിരുന്നു.

ഈ കലയെ ആഘോഷിക്കാനും ആരാധകരെ ആകർഷിക്കാനും ആഗോള സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കാനും ഇതുമായി ബന്ധപ്പെട്ട വാർഷിക അന്താരാഷ്ട്ര പരിപാടികൾ സംഘടിപ്പിക്കാനും ഓപറ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നുവെന്ന് മ്യൂസിക് അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!