Search
Close this search box.

ഇന്ധന സ്റ്റേഷനുകൾക്കും സർവീസ് സെന്ററുകൾക്കുമുള്ള നിബന്ധനകൾ പുതുക്കി സൗദി അറേബ്യ

petrol stations

റിയാദ് – ഇന്ധന സ്റ്റേഷനുകൾക്കും സർവീസ് സെന്ററുകൾക്കുമായി പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും സൗദി പെർമനന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു. ഊർജ മേഖലയിലെ ആഗോള വികസനങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ഈ മേഖലയെ നിയന്ത്രിക്കാനും വികസിപ്പിക്കാനും ഈ സുപ്രധാന മേഖലയിൽ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് ലക്ഷ്യമിടുന്നു.

നഗരാതിർത്തികൾക്കകത്തും പുറത്തും സ്ഥിതി ചെയ്യുന്ന ഗ്യാസ് സ്റ്റേഷനുകൾക്കിടയിൽ അകലം ഉണ്ടായിരിക്കണം. പമ്പുകൾ, ടാങ്കുകൾ, ശുചിത്വം, അറ്റകുറ്റപ്പണികൾ, ഗുണനിലവാരം, ഉൽപന്നങ്ങളുടെ വിതരണം എന്നിവയും ആവശ്യകതകളിൽ ഉൾപ്പെടുന്നു.

വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം, ഇസ്‌ലാമിക് അഫയേഴ്‌സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരെ പ്രതിനിധീകരിക്കുന്ന ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിബന്ധനകൾ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!