Search
Close this search box.

ഉംറ നിർവഹിക്കാനെത്തിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു

four died

ജിദ്ദ: ഉംറ നിർവഹിക്കാനായി റോഡ് മാർഗം ഖത്തറിൽ നിന്ന് സൗദിയിലെത്തിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. കർണാടക മംഗളൂരു ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിൻറെയും സറീനയുടെയും മകൾ ഹിബ (29), ഭർത്താവ് മുഹമ്മദ് റാമിസ് (34), മക്കളായ ആരുഷ് (മൂന്ന്), റാഹ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ശബ്‌നത്തിൻറെ മകൾ ഫാത്തിമ (19) ഗുരുതര പരുക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

റിയാദിനടുത്ത് സുൽഫയിൽ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച പ്രഭാതനമസ്കാരം നിർവഹിച്ച ശേഷമാണ് കുടുംബം ഖത്തറിൽ നിന്ന് ഉംറയ്ക്കായി പുറപ്പെട്ടത്. രാത്രി റിയാദിലെത്തി ബന്ധുവീട്ടിൽ തങ്ങിയ ശേഷം ബുധനാഴ്ച രാവിലെ റിയാദിൽ നിന്ന് മക്കയിലേയ്ക്കുള്ള യാത്ര തുടരുന്നതിനിടയിലായിരുന്നു അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!