Search
Close this search box.

സൗദി അറേബ്യയിൽ തൃശൂർ സ്വദേശി നിര്യാതനായി

thrissur native

ബുറൈദ: സൗദി അറേബ്യയിൽ തൃശൂർ സ്വദേശി നിര്യാതനായി. തൃശൂർ വക്കഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതു (59) ആണ്​ മരിച്ചത്​. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. അൽഖസീം പ്രവിശ്യയിലെ ഉനൈസക്ക്​ സമീപം ദുഖന എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നിഫി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മൈമൂന, മക്കൾ: നൗഷിദ, നാഫില, നാജിയ. മരുമക്കൾ: ഷഫീഖ് സിറാജുദ്ദീൻ. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!