റിയാദ് : സൗദി അറേബ്യയിലെ ആറ് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ലഭിച്ചത് അതിശക്തമായ മഴ. മക്കയിലെ അൽ റയ്യാനിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 32.8 മില്ലീ മീറ്റർ മഴയാണ് ഇവിടെ പെയ്തത്. അൽ ബഹ മേഖലയാണ് രണ്ടാം സ്ഥാനത്ത്. 20.8 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് മക്ക, അസീർ, തബൂക്ക്, ഹായിൽ, ജസാൻ, അൽ-ബഹ തുടങ്ങിയ തുടങ്ങിയ പ്രദേശങ്ങളിൽ 0.5 മില്ലീമീറ്റർ മുതൽ 32.8 മില്ലീമീറ്റർ വരെ മഴ ലഭിച്ചു.
മക്ക മേഖലയിൽ അൽ-കാമിൽ ഗവർണറേറ്റിൽ 20.2 മില്ലീമീറ്ററും അൽ-ഉംറയിൽ 20 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയപ്പോൾ, അസിർ മേഖലയിൽ തനുമ ഗവർണറേറ്റിൽ 4.2 മില്ലീമീറ്ററും അൽ-നമാസ് ഗവർണറേറ്റിന്റെ വടക്കൻ ഭാഗത്ത് 1.8 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. വടക്കൻ തബൂക്ക് മേഖലയിൽ, ഹഖൽ ഗവർണറേറ്റിൽ 4.2 മില്ലീമീറ്ററും ഷഖ്രി ഹെൽത്ത് സെന്ററിൽ 1.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.
ബുക്കാ ഗവർണറേറ്റിലെ അൽ-ഷിഹിയയിൽ 0.5 മില്ലീമീറ്ററും, ജസാൻ മേഖലയിൽ ബൽഗാസിയിൽ 6 മില്ലീമീറ്ററും, അൽ-അയ്ദാബി ഗവർണറേറ്റിലെ ഐബാനിൽ 5.1 മില്ലീമീറ്ററും, സബ്യ ഗവർണറേറ്റിലെ അൽ-കദ്മിയിൽ 2.6 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.