സൗദിയിൽ ട്രക്ക് ഡ്രൈവർമാർക്ക് പുതിയ നിർദ്ദേശങ്ങൾ; വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

saudi vartha news

റിയാദ്: ട്രക്ക് ഡ്രൈവർമാർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി സൗദി അറേബ്യ. അഞ്ച് വ്യവസ്ഥകളാണ് ട്രക്ക് ഡ്രൈവർമാർക്കായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നോട്ടുവെച്ചിരിക്കുന്നത്. ട്രക്കുകളിൽ വിദ്യാർഥികളെ കയറ്റുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദ്ദേശം.

അനുവദിച്ച സമയങ്ങളിൽ മാത്രം നഗരത്തിലേക്ക് കടക്കുകയും നഗരത്തിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യണം, വാഹനത്തിലെ ചരക്ക് സുരക്ഷിതമായി കവർ ചെയ്തിരിക്കണം, മൾട്ടി ട്രാക്കുകളുള്ള റോഡുകളിൽ വലത് ട്രാക്ക് മാത്രമെ ഉപയോഗിക്കാവൂ, രാത്രിയിൽ പാർക്ക് ചെയ്യുമ്പോൾ ത്രികോണാകൃതിയിലുള്ള പ്രതിഫലന ചിഹ്നം വാഹനത്തിന്റെ പുറകിൽ ഘടിപ്പിക്കണം എന്നിവയാണ് ട്രക്ക് ഡ്രൈവർമാർക്കായുള്ള മറ്റ് നിർദ്ദേശങ്ങൾ. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

സുരക്ഷിതമായി മൂടാതെ ചരക്ക് കൊണ്ട് പോകുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുക, മേഖലയെ വികസിപ്പിക്കുക, ഗുണ നിലവാരമുള്ള സേവനം ലഭ്യമാക്കുക, അപകടങ്ങൾ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!