റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ 2 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. തമിഴ്നാട് മദ്രാസ് സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ്, ഹൈദരാബാദ് സ്വദേശി ഷഹബാസ് മഹ്ബൂജ് അലി ഷെയ്ഖ് തുടങ്ങിയവരാണ് മരിച്ചത്. ഇലക്ട്രിക്കൽ എൻജിനീയർമാരായ ഇരുവരും ഇലക്ട്രിക്കൽ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു.
റിയാദ് ദമ്മാം ഹൈവേയിൽ ഉംറക്ക് അടുത്തുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ റോഡ് എസ്കവേറ്ററിന് പിന്നിൽ ഇടിച്ചാണ് അപകടം നടന്നത്. നിയമനടപടികൾ പൂർത്തീകരിച്ച ശേഷം ഇവരുടെ മൃതദേഹം ആൽകോബാർ തുക്ബാ ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.