നോർവീജിയൻ, റൊമാനിയൻ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി സൗദി സാമ്പത്തിക മന്ത്രി

meeting with ministers

റിയാദ്: നോർവീജിയൻ, റൊമാനിയൻ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി സൗദി സാമ്പത്തിക മന്ത്രി ഫൈസൽ അൽ-ഇബ്രാഹിം. ന്യൂയോർക്കിൽ വെച്ചാണ് നോർവീജിയൻ അന്താരാഷ്ട്ര വികസന മന്ത്രി അസ്മുണ്ട് ഗ്രോവർ ഓക്രസ്റ്റുമായും റൊമാനിയൻ വിദേശകാര്യ മന്ത്രി ഓന-സിൽവിയ ടോയുവുമായും കൂടിക്കാഴ്ച്ച നടത്തിയത്.

വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് മന്ത്രിമാർ ചർച്ച നടത്തി. പരസ്പര താത്പര്യമുള്ള വിഷയങ്ങളെ കുറിച്ചും മന്ത്രിമാർ സംസാരിച്ചു. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 80 -ാം സെക്ഷന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!