റിയാദ്: സൗദി അറേബ്യയിൽ പറക്കും ടാക്സികൾ ഉടനെത്തും. ന്യൂയോർക്കിലെ ഇലക്ട്രിക് എയർ ടാക്സി നിർമാതാക്കളായ ജോബി ഏവിയേഷനുമായി സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
രാജ്യത്ത് പറക്കും ടാക്സികളുടെ സാക്ഷ്യപ്പെടുത്തലും വിന്യാസവും ത്വരിതപ്പെടുത്തുന്നതിനാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഒരു ലളിതമായ സാക്ഷ്യപ്പെടുത്തൽ പ്രക്രിയ സ്ഥാപിക്കാനാണ് ഈ ധാരണാപത്രം. ഇത് സൗദിയിലെ പ്രാദേശിക അംഗീകാര നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.







