ഓസോൺ പാളിക്ക് ദോഷകരമായ രാസവസ്തുക്കളുടെ ഉൽപാദനം കുറയ്ക്കാൻ സൗദി

ozon

റിയാദ്: ഓസോൺ പാളിക്ക് ദോഷകരമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും കുറയ്ക്കാൻ സൗദി അറേബ്യ. 2025 അവസാനത്തോടെ ഓസേൺ പാളിയ്ക്ക് ദോഷകരമായ രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും 67.5 ശതമാനം കുറക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രി എൻജിനീയർ അബ്ദുൾ റഹ്‌മാൻ അൽ ഫാദ്‌ലിയണ് ഇക്കാര്യം അറിയിച്ചത്.

2030 ഓടെ ഇത് 100 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈഡ്രോ ക്ലോറോഫ്‌ളൂറോ കാർബണുകൾ പോലുള്ള ഓസോൺ പാളിക്ക് ദോഷകരമായ രാസവസ്തുക്കൾ പൂർണമായും നിർത്തലാക്കുന്നതിനുള്ള സമയപരിധി ബന്ധപ്പെട്ട അധികാരികൾ കർശനമായി പാലിക്കണമെന്നാണ് അദ്ദേഹം നൽകുന്ന നിർദ്ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!