40,000 ചതുരശ്ര മീറ്റർ വിസ്തൃതി; സൗദിയിൽ പുതിയ ലോജിസ്റ്റിക്സ് കേന്ദ്രം വരുന്നു

new logistics

റിയാദ്: സൗദിയിൽ പുതിയ ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കുന്നു. കിങ് അബ്ദുൽ അസീസ് തുറമുഖത്താണ് പുതിയ ലോജിസ്റ്റിക്‌സ് കേന്ദ്രം സ്ഥാപിക്കുന്നത്. സൗദി പോർട്ട്‌സ് അതോറിറ്റിയും അറബ് കമ്പനി ഫോർ അഗ്രികൾച്ചറൽ സർവീസസുമായി ഇതിനായുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ചു. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പദ്ധതി നടപ്പാക്കുക 200 മില്യൺ സൗദി റിയാൽ ചെലവിലായിരിക്കും.

സൗദിയുടെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ ലോജിസ്റ്റിക്‌സ് കേന്ദ്രം സ്ഥാപിക്കുന്നത്. രാജ്യത്തെ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ ഈ കേന്ദ്രം സുപ്രധാന പങ്കുവഹിക്കും. പുതിയ ലോജിസ്റ്റിക്സ് കേന്ദ്രം തുറക്കുന്നതോടെ തുറമുഖത്തിന്റെ ധാന്യം ഇറക്കാനും സംഭരിക്കാനുമുള്ള ശേഷി വർധിക്കും. ഒരു ലക്ഷം മെട്രിക് ടൺ വരെ ധാന്യം സംഭരിക്കാൻ ശേഷിയുള്ള വെയർഹൗസുകളാണ് ഇവിടെ സ്ഥാപിക്കുക.

ചരക്ക് നീക്കം കാര്യക്ഷമമാക്കാൻ വാഹനങ്ങളിൽ ലോഡ് ചെയ്യുന്നതിനുള്ള അത്യാധുനിക സൗകര്യവും കൺവെയർ ബെൽറ്റുകളും കപ്പലുകളിൽ നിന്ന് ചരക്കിറക്കാനുള്ള ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും. തുറമുഖത്തെ 37, 39 ബെർത്തുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാകും ഇതിന്റ പ്രവർത്തനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!