അഗ്നിപർവ്വത ഗർത്തത്തിൽ വീണ് പരിക്കേറ്റ സൗദി പൗരനെ രക്ഷപ്പെടുത്തി

saved

റിയാദ്: സൗദിയിൽ അഗ്നിപർവ്വത ഗർത്തത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ രക്ഷപ്പെടുത്തി. ഹാഇൽ മേഖലയിലുള്ള അഗ്നിപർവ്വതത്തിൽ വീണ അൽഹുതൈമ സ്വദേശിയെയാണ് റെഡ് ക്രസന്റ് അതോറിറ്റി സാഹസികമായി രക്ഷപ്പെടുത്തിയത്. താബ ഗ്രാമത്തിന് സമീപം വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത അതീവ ദുർഘടമായ പ്രദേശത്തായിരുന്നു അപകടം നടന്നത്.

വിവരം ലഭിച്ചയുടൻ തന്നെ എയർ ആംബുലൻസ് സംഭവ സ്ഥലത്തെത്തി. പൈലറ്റിന്റെ അസാമാന്യ വൈദഗ്ധ്യത്തോടെ ഗർത്തത്തിനുള്ളിൽ തന്നെ വിമാനം ഇറക്കി പരിക്കേറ്റയാളെ പുറത്തെടുക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!