റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി നാസർ ബിൻ റദാൻ ആലുറാശിദ് അൽവാദഇ അന്തരിച്ചു. 142 വയസായിരുന്നു. റിയാദിൽ വെച്ചായിരുന്നു അന്ത്യം. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ച വ്യക്തിയാണ് നാസർ അൽവാദഇ. അബ്ദുൽ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസൽ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും ഇദ്ദേഹം സാക്ഷിയായി.
നാൽപതു തവണ ഇദ്ദേഹം ഹജ് കർമം നിർവഹിച്ചു. മൂന്നു തവണ വിവാഹം ചെയ്തിട്ടുണ്ട്. 110-ാം വയസ്സിലായിരുന്നു അവസാന വിവാഹം. മൂന്ന് ആൺ മക്കളും പത്തു പെൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്.







