ബിരുദ പഠനം സൗജന്യമാക്കി; കേരള ബജറ്റ് 2026-27 ഒറ്റനോട്ടത്തിൽ….

kerala budget 2026

1. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

2. എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ

3. റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം)

4. ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനം)

5. റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കുന്നു.

6. തനത് നികുതി വരുമാനത്തിൽ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1595.05 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു.

7. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയർത്തി

8. അങ്കണവാടി ഹെൽപ്പർമാരുടെ പ്രതിമാസ വേതനം 500 രൂപ ഉയർത്തി

9. ആശ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയർത്തി

10. പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയർത്തി

11. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 25 രൂപ വർധിപ്പിച്ചു.

12. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയർത്തി

13. കരാർ/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തിൽ 5 ശതമാനം വർധനവ് വരുത്തി

14. പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 1500 രൂപ വർധിപ്പിച്ചു

15. ലൈബ്രേറിയൻമാരുടെ പ്രതിമാസ അലവൻസിൽ 1000 രൂപ വർധിപ്പിച്ചു

16. കാൻസർ, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു.

17. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ അഞ്ചുവർഷതത്വം പാലിക്കുക ഇടതുപക്ഷ സർക്കാരുകളുടെ നയം.

18. 12th Pay Revision കമ്മീഷൻ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.

19. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന DA, DR ഗ‍ഡുക്കൾ പൂർണ്ണമായും നൽകും.

20. ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം

21. അവശേഷിക്കുന്ന ഡി.എ, ഡി.ആർ ഗഡുക്കൾ മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
22. ഡി.എ, ഡി.ആർ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കും. ആദ്യ ഗഡു ബജറ്റ് വർഷം നൽകും.

23. സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിക്കും.

24. പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്ക് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ.

25. അഷ്വേർഡ് പെൻഷനിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷൻ ഉറപ്പാക്കും.

26. അഷ്വേർഡ് പെൻഷനിൽ ഡി.ആർ അനുവദിക്കും.

27. നിലവിലെ NPS-ൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടാകും.

28. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിർത്താൻ തിരുവനന്തപുരത്ത് വി.എസ് സെന്റർ സ്ഥാപിക്കുന്നതിന് 20 കോടി.

29. കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി

30. ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ശൈഖ് സൈനുദീൻ മഖദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ സെന്റർ സ്ഥാപിക്കാൻ 3കോടി രൂപ.

31. അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി

32. കാവാരികുളം കണ്ടൻ കുമാരൻ പഠന കേന്ദ്രത്തിന് 1.5 കോടി

33. മാർ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി

34. ജില്ലാ ആശുപത്രികളിൽ MENOPAUSE ക്ലിനിക്കുകൾ സ്ഥാപിക്കാൻ 3 കോടി

35. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാർക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

36. റോഡപകടത്തിൽപ്പെടുന്നവർക്കായി ലൈഫ് സേവർ പദ്ധതി. ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ.

37. അപൂർവ്വയിനം രോഗങ്ങൾക്കുള്ള ചികിത്സാ പദ്ധതിയായ KARE-ൽ സ്പൈനൽ മസ്കുലാർ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാൻ 30 കോടി.

38. തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.

39. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ പട്ടണങ്ങളിൽ ബൈപാസുകൾ. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.

40. തിരുവനന്തപുരം – കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി.

41. ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയിൽ ഫിനാൻസ് ടവർ സ്ഥാപിക്കും.

42. വിൽപ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.

43. കാർഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.

44. മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി

45. മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് 400 കോടി

46. ക്ഷേമപെൻഷൻ നൽകുന്നതിനായി 14,500 കോടി

47. നികുതിദായകരെ ആദരിക്കാനും പുരസ്കാരം നൽകുന്നതിനും 5 കോടി

48. കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നൽകുന്ന പദ്ധതിയ്ക്ക് 20 കോടി

49. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ട് 3237 കോടിയും മെയിന്റനൻസ് ഫണ്ട് 4316 കോടിയും പ്ലാൻ ഫണ്ട് 10,189 കോടിയും.

50. പഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കും.

51. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുൻജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.

52. വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ ചവറയിൽ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

53. ക്രിറ്റിക്കൽ മിനറൽ മിഷന് 100 കോടി.

54. പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി

55. പി.പി.പി മാതൃകയിൽ കൊച്ചി ഇൻഫോ പാർക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് സാങ്കേതികവിദ്യകളും ചേർന്ന സൈബർ വാലിയ്ക്ക് 30 കോടി.

56. തൊഴിൽ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.

57. വർക്ക് നിയർ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.

58. ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവിൽ സ്പെഷ്യൽ എൻറിച്ചമെന്റ് പദ്ധതിയ്ക്ക് 60 കോടി.

59. ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.

60. പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നവർക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.

61. ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനായുള്ള വായ്പകൾക്ക് 2% പലിശയിളവ്

62. ഓട്ടോ സ്റ്റാൻഡുകളിൽ സോളാർ അധിഷ്ഠിത ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കാന‍് 20 കോടി.

63. തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുൻവർഷത്തിൽ നിന്നും അധികമായി 1000 കോടി.

64. റിട്ടയർമെന്റ് ഹോമുകൾ സജ്ജമാക്കാൻ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സബ്സിഡി. ഇതിനായി 30 കോടി.

65. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന വ്യക്തികൾക്ക് ഓൺ കോൾ വോളന്റിയർമാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.

66. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ട് 20 ലക്ഷമായി ഉയർത്തും.

67. 1 മുതൽ 12-ാം ക്ലാസ്സ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതിയ്ക്ക് 15 കോടി.

68. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി – 50 കോടി.

69. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാർക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

70. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുൻനിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി

71. കേരള കലാകേന്ദ്രം സ്ഥിരം വേദികൾ സ്ഥാപിക്കാൻ 10 കോടി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!