സൗദിയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 25 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി

human resource development

റിയാദ്: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ ഗാർഹിക ജോലിക്കാരെ റിക്രൂട്ട്‌ ചെയ്യുന്ന 25 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പ്രവർത്തനവും സേവനവും മികച്ചതാക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഉപഭോക്താക്കാൾക്ക് അർഹമായ പണം തിരികെ നൽകാത്തതും ജോലിക്കാരെ നിയമവിരുദ്ധമായി തൊഴിലിന് നിയമിക്കുന്നതും മുസാനിദ് പ്ലാറ്റ്‌ഫോമിന് പുറത്ത് പണമിടപാട് നടത്തുന്നതുമാണ് ഓഫീസുകൾക്കെതിരെ കണ്ടെത്തിയ നിയമലംഘനങ്ങൾ. 21 ഓഫീസുകളുടെ ലൈസൻസുകൾ റദ്ദാക്കുകയും നാലു ഓഫീസുകളുടെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് മന്ത്രാലയം നിരന്തരം പരിശോധന നടത്തിവരികയാണ്. നിശ്ചിതസമയത്ത് റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കാത്തതും കടുത്ത നിയമലംഘനമായാണ് മന്ത്രാലയം കാണുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞാഴ്ച മുപ്പതോളം ഓഫീസുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!