റിയാദ്: യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ. അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
സൗദിയും യുഎഇയും തമ്മിലുള്ള ബന്ധവും സഹകരണവും വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും പിന്തുണയ്ക്കുന്നതിന് തുടർച്ചയായ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഇരുവരും അടിവരയിടുകയും ചെയ്തു.






