ജിദ്ദയിലെ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

IMG-20261021-WA0008

റിയാദ്: ജിദ്ദയിലെ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ശെത്യകാലത്തിന് തുടക്കമായതോടെയാണ് സ്‌കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജിദ്ദയിലെ എല്ലാ പൊതു സ്‌കൂളുകൾക്കും പുതിയ സമയക്രമം ബാധകമാകും. മക്ക, മദീന സ്‌കൂളുകളിലും പുതിയ സമയ മാറ്റം ബാധകമാണ്.

വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ശീതകാലത്ത് സ്‌കൂളുകളുടെ പ്രവർത്തനസമയത്തിനാണ് ക്രമീകരണം കൊണ്ടുവരുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗകര്യപ്രദമായ രൂപത്തിലാണ് പുതിയ ക്രമീകരണം. രാവിലെ പ്രവർത്തിക്കുന്ന സ്‌കൂളുകൾ 7:15 നും സായാഹ്ന സ്‌കൂളുകൾ 3:00 നും പ്രവർത്തനസമയം ആരംഭിക്കും.

മക്കയിലും ഇതേ സമയമാണ് ക്ലാസുകൾ തുടങ്ങുക. മദീനയിൽ ആൺകുട്ടികൾക്ക് 7:15നും പെൺകുട്ടികൾക്ക് 7:30നും ആരംഭിക്കും. കാലാവസ്ഥ അനുയോജ്യമായ സമയങ്ങളിൽ അധ്യയനവും പഠനവും എളുപ്പമാക്കാൻ പുതിയ സമയക്രമം സഹായകമാവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!