റിയാദ്: 2026 സെപ്തംബറിൽ സൗദി അറേബ്യയുടെ നിർമ്മാണ ചെലവ് മുൻ വർഷത്തെ അപേക്ഷിച്ച് 2.2 ശതമാനം വർദ്ധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ നിർമ്മാണ മേഖലയിലെ ഉയർന്ന ചെലവുകളാണ് ഇതിന് കാരണമെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
2025 സെപ്തംബറിനെ അപേക്ഷിച്ച് നോൺ റെസിഡൻഷ്യൽ നിർമ്മാണ ചെലവ് 2.6 ശതമാനം വർദ്ധിച്ചപ്പോൾ, റെസിഡൻഷ്യൽ നിർമ്മാണ ചെലവ് 2.1 ശതമാനം വർദ്ധിച്ചതായി അതോറിറ്റിയുടെ നിർമ്മാണ ചെലവ് സൂചിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
റസിഡൻഷ്യൽ മേഖലയിൽ, അടിസ്ഥാന വസ്തുക്കളുടെ വിലയിൽ 1.7 ശതമാനം വർധനവുണ്ടായതാണ് വാർഷിക വർധനവിന് കാരണമായത്. ഇതിൽ തടി, ജോയിന്ററി എന്നിവയുടെ വിലയിൽ 3.5 ശതമാനം വർധനവുണ്ടായി. തൊഴിൽ ചെലവ് 1.5 ശതമാനം വർദ്ധിച്ചപ്പോൾ ഊർജ്ജ ചെലവ് 3 ശതമാനം വർദ്ധിച്ചു.








