Search
Close this search box.

ജിദ്ദയിൽ നി യമലംഘനം നടത്തിയ 300 ലേറെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

business closed

ജിദ്ദ – നിയമലംഘനം നടത്തിയ 325 വ്യാപാര സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ 16 ശാഖാ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന ഏഴായിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി.

ബഖാലകളും സൂപ്പർമാർക്കറ്റുകളും റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും സലൂണുകളും അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 5,085 സ്ഥാപനങ്ങളിലും 2,734 മറ്റു സ്ഥാപനങ്ങളിലുമാണ് നഗരസഭാ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം പരിശോധനകൾ നടത്തിയത്.

ഇതിനിടെ 6,730 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്ത് സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കൽ, ഹെൽത്ത് കാർഡ് പുതുക്കാതിരിക്കൽ, ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിക്കൽ, ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയതെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അൽബഖമി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!