ജിദ്ദ: രാജ്യത്ത് ട്രാഫിക് പിഴകൾക്കുണ്ടായിരുന്ന അമ്പത് ശതമാനം ഇളവ് അവസാനിച്ചതായി സൗദി അറേബ്യ. ഇതുവരെ പിഴ അടക്കാത്തവർ ഇനി മുഴുവൻ തുകയും അടയ്‌ക്കേണ്ടി വരും. ഇനി മുതൽ ലഭിക്കുന്ന ട്രാഫിക് പിഴകൾക്കും മുഴുവൻ തുകയും അടക്കേണ്ടി വരുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. ഒരു വർഷം നീണ്ടുനിന്ന ഇളവ് കാലാവധിയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
കഴിഞ്ഞ തവണ കാലാവധി അവസാനിക്കാനിരിക്കെ ആറുമാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. രാജ്യത്തിന്റെ ഭരണാധികാരികളുടെ നിർദേശപ്രകാരമായിരുന്നു നടപടി. 2024 ഏപ്രിൽ 18 വരെ ഉള്ള പിഴകൾക്ക് 50 ശതമാനം ഇളവാണ് നൽകിയിരുന്നത്. നേരത്തെ മുഴുവൻ തുക ഈടാക്കിയവർക്ക് റീഫണ്ടായി തുക തിരിച്ചും നൽകിയിരുന്നു. ഒക്ടോബർ 18 വരെ ആയിരുന്നു തുക അടക്കാനുള്ള കാലാവധി. പിന്നീട് ആറുമാസം കൂടി നീട്ടി നൽകുകയായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.