മക്ക- വിശുദ്ധ ഹറമിൽ തീർഥാടകരുടെയും സന്ദർശകരുടെയും ഉപയോഗത്തിന് 510 എസ്‌കലേറ്ററുകളും 40 ലിഫ്റ്റുകളും ഒരുക്കിയിട്ടുള്ളതായി ഹറമിലെ മെക്കാനിക്കൽ എൻജിനീയർ റയാൻ ബദ്ർ അറിയിച്ചു. കിംഗ് ഫഹദ് വികസന ഭാഗത്ത് 65 ഉം മസ്അയിൽ 221 ഉം എസ്‌കലേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. നിർമാണപരമായ രൂപകൽപനയും തിരക്കും അനുസരിച്ചാണ് ഹറമിൽ എസ്‌കലേറ്ററുകൾക്കുള്ള സ്ഥലങ്ങൾ നിർണയിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ശീതീകരണ സംവിധാനമാണ് ഹറമിലുള്ളത്. ഹറമിലെ എയർ കണ്ടീഷനറിന്റെ ശേഷി 1,21,000 ടൺ ആണെന്നും റയാൻ ബദ്ർ കൂട്ടിച്ചേർത്തു.