6 മാസ വനവൽക്കരണ കാമ്പയിൻ ആരംഭിച്ച് സൗദി പരിസ്ഥിതി മന്ത്രാലയം

റിയാദ്: റിയാദിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി സാദ് നാഷണൽ പാർക്കിൽ സൗദിയിലെ “നമുക്ക് ഹരിതമാക്കാം” വനവൽക്കരണ കാമ്പയിന്റെ മൂന്നാം പതിപ്പ് വ്യാഴാഴ്ച ആരംഭിച്ചു. പരിസ്ഥിതി, ജലം, കൃഷി വകുപ്പ് ഉപമന്ത്രി മൻസൂർ അൽ മുഷൈത്തിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

ആമുഖ പവലിയനുകൾ, കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ, വനവൽക്കരണ രീതികളുടെ പ്രദർശനം എന്നിവ ഉൾപ്പെടുന്ന പരിപാടിയിൽ നാഷണൽ സെന്റർ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് വെജിറ്റേഷൻ കവർ ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷൻ സംഘടിപ്പിച്ചു.

ആറ് മാസം നീണ്ടുനിൽക്കുന്ന കാമ്പെയ്‌നിലൂടെ, സസ്യജാലങ്ങളുടെ വികസനം, നശിച്ച ഭൂമി പുനഃസ്ഥാപിക്കൽ, സസ്യങ്ങളുടെ വൈവിധ്യം പുനഃസ്ഥാപിക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്.
കാമ്പയിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകൾ സന്നദ്ധ സേവനങ്ങളിൽ പങ്കാളികളാകാൻ നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷൻ സിഇഒ ഡോ. ഖാലിദ് അൽ അബ്ദുൽഖാദർ ആഹ്വാനം ചെയ്തു.

കെനിയ, ഐവറി കോസ്റ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ അംബാസഡർമാരും യുകെ, ഓസ്‌ട്രേലിയ, ഉറുഗ്വേ, മെക്‌സിക്കോ, ജപ്പാൻ, സൗദി അറേബ്യയിലെ ചൈന എംബസികളുടെ പ്രതിനിധികളും, ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ്, യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!