റിയാദ്: 2022 ജൂലൈ അവസാനം ആരംഭിച്ച ഇസ്ലാമിക വർഷത്തിന്റെ തുടക്കം മുതൽ 4.8 ദശലക്ഷം വിദേശ തീർത്ഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
തീർത്ഥാടകരിൽ 4,329,349 തീർത്ഥാടകർ വിമാനത്തിലും 507,430 പേർ കര തുറമുഖം വഴിയും 3,985 പേർ കടൽ തുറമുഖം വഴിയും എത്തിയിട്ടുണ്ട്.
1,351,731 തീർത്ഥാടകർ വിശുദ്ധ നഗരത്തിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മദീനയിലെത്തി പ്രവാചകന്റെ മസ്ജിദ് സന്ദർശിച്ചിട്ടുണ്ട്. യാൻബുവിലെ പ്രിൻസ് അബ്ദുൾ മൊഹ്സിൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും 11,132 ഉംറ തീർത്ഥാടകരെ സ്വാഗതം ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.







